ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ! ജി​ല്ല​യി​ൽ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വേ​ഗ​ത്തി​ൽ പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡേ​റ്റാ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ലൂ​ടെ പോ​ലീ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, റ​വ​ന്യൂ തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വ​കു​പ്പു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​താ​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് അ​നു​വ​ദി​ക്കാം. ഒ​ന്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ 21 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്ത​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട​ണം.

എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്ന യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും, ച​ട​ങ്ങു​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. മൂ​ന്ന് ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ൽ ​കൂ​ടു​ത​ലാ​യാ​ൽ എ​ല്ലാ​ത്ത​രം സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ജി​ല്ല​യി​ലും ന​ട​പ്പാ​ക്കും.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30 ൽ ​കൂ​ടു​ത​ൽ വ​ന്നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.​എ​ല്ലാ ക​ട​ക​ളും ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗും വി​ൽ​പ്പ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​റ​മെ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.