നാ​ടു​കാ​ണി ട്രൈ​ബ​ൽ കോ​ള​ജി​ൽ വി​സി​യു​ടെ സ​ന്ദ​ർ​ശ​നം നാ​ളെ
Saturday, January 15, 2022 10:33 PM IST
തൊ​ടു​പു​ഴ: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ സാ​ബു തോ​മ​സ് നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ് 1.30ന് ​നാ​ടു​കാ​ണി ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ​യു വെ​ബ്്സൈ​റ്റി​ന്‍റെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 10ന് ​ശ​ബ​രീ​ശ കോ​ള​ജ് സ​ന്ദ​ർ​ശി​ക്കും. നാ​ടു​കാ​ണി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ലഅ​ര​യ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​ക്യ മ​ലഅ​ര​യ മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ദി​ലീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി പി.​കെ.​സ​ജീ​വ്, ശ​ബ​രീ​ശ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​വി.​ജി.​ഹ​രീ​ഷ്കു​മാ​ർ , ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​കെ.​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​ആ​ർ.​ദി​ലീ​പ്കു​മാ​ർ, എം.​കെ.​സ​ജി, ഡോ.​സി.​കെ.​സ്മി​ത, ക​വി​ത രാ​ജ​ൻ, പി.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.