മൂ​ന്നാ​റി​ൽ വാ​ഹ​നബാ​റ്റ​റി മോ​ഷ​ണം പ​തി​വ്
Sunday, December 5, 2021 10:36 PM IST
മൂ​ന്നാ​ർ: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യ്ക്ക് മോ​ഷ​ണം പോ​യ​ത് ഇ​രു​പ​തോ​ളം ബാ​റ്റ​റി​ക​ൾ. മോ​ഷ​ണ​വും സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും ത​ട​യാ​ൻ മൂ​ന്നാ​ർ ടൗ​ണി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ കാ​മ​റ​കൾ ക​ണ്ണ​ട​ച്ച​തോ​ടെ​യാ​ണ് മോ​ഷ​ണം പ​തി​വാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പ​ഴ​യ​മൂ​ന്നാ​റി​ലെ ബ​സ് സ്റ്റാ​ന്‍ഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു ടി​പ്പ​ർ ലോ​റി​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടാ​ക്ക​ൾ അ​ഴി​ച്ചു കൊ​ണ്ടുപോ​യി. മു​ന്പും ഇ​ത്ത​രം മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നെ​ങ്കി​ലും വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും അ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ക​ണ്ടി​രു​ന്ന​തി​നാ​ൽ സം​ഭ​വം കാ​ര്യ​മാ​യെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ ടി​പ്പ​ർ ലോ​റി​യു​ടെ​യും മ​റ്റും വി​ല ഉ​യ​ർ​ന്ന ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ടി​ത​മാ​യാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് സം​ശ​യം. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ഴ​യ​മൂ​ന്നാ​റി​ലെ ത​ന്നെ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക​ളി​ൽനി​ന്നും ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു.
മൂ​ന്നാ​ർ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു​ള്ള തെ​രു​വു വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും മോ​ഷ്ടാ​ക്ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ക​യാ​ണ്.
ഇ​തി​നു പു​റ​മെ​യാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ ഏ​റെ​യും പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ​ത്.