മൂ​ന്നു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Friday, December 3, 2021 12:37 AM IST
മു​രി​ക്കാ​ശേ​രി : കു​ള​ത്തി​ൽ വീ​ണ് പിഞ്ചുബാലൻ മ​രി​ച്ചു. പെ​രി​ഞ്ചാം​കു​ട്ടി ചെ​ന്പ​ക​പ്പാ​റ പെ​രു​മ​റ്റ​ത്തി​ൽ സ​ജി - ശി​ല്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഇ​വാ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ഇ​വാ​ൻ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മീ​ൻ​കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ ശി​ല്പ​യും ശി​ല്പ​യു​ടെ മാ​താ​വും ഈ ​സ​മ​യം മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ മാ​റി​യ സ​മ​യ​ത്താ​ണ് ഇ​വാ​ൻ കു​ള​ത്തി​ൽ വീ​ണ​ത്. ശി​ല്പ​യു​ടെ മാ​താ​വാ​ണ് കു​ട്ടി കു​ള​ത്തി​ൽ വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജിലേയ്ക്ക് മാറ്റി. ഇ​വാ​ന് ഇ​ള​യ ഒ​രു സ​ഹോ​ദ​ര​നാണുള്ള​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10. 30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.