എം​പി​യു​ടെ ഉ​പ​വാ​സത്തി​ന് പി​ന്തു​ണ
Thursday, December 2, 2021 10:23 PM IST
ചെ​റു​തോ​ണി: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​ര​ത്തി​ന് ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​റി​യി​ച്ചു.
ക​ർ​ഷ​ക​യൂ​ണി​യ​ൻ നേ​താ​ക്ക​ൾ നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​സ​മ​ര​പ​ന്ത​ലി​ലെ​ത്തി എം​പി ക്ക് ​അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്
ഉ​പ​രോ​ധി​ച്ചു

ഉ​പ്പു​ത​റ: ഭ​വ​ന പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ വി​മു​ഖ​ത കാ​ട്ടു​ന്ന കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന സോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തോ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ അ​രു​ണ്‍ പൊ​ടി​പാ​റ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​മാ​ണ് കൃ​ഷി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത്.
സ​മ​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഉ​പ്പു​ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ജോ​സ​ഫ്, കെ.​പി. കേ​ശ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് ഒ​ന്പ​താം വാ​ർ​ഡ് മെ​ന്പ​ർ ലീ​ലാ​മ്മ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ ഉ​പ​രോ​ധി​ക്കും.