എ​ഴു​കും​വ​യ​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, December 2, 2021 10:22 PM IST
എ​ഴു​കും​വ​യ​ൽ: നെ​ടും​ങ്ക​ണ്ടം, ഇ​ര​ട്ട​യാ​ർ, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ​ഴു​കും​വ​യ​ൽ കേ​ന്ദ്ര​മാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം അ​നു​വ​ദി​ക്കു​മെ​ന്ന മു​ൻ വൈ​ദ്യു​തി മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് എ​ഴു​കും​വ​യ​ൽ വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ത്യാ​വ​ശ്യ ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് നാ​ട്ടു​കാ​ർ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ​യെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ട്ട​പ്പ​ന​യി​ലോ നെ​ടും​ങ്ക​ണ്ട​ത്തോ പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.
ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്രം നി​ല​വി​ൽ പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യെ​രു​മ​യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്.
എ​ഴു​കും​വ​യ​ലി​ൽ ഒ​രു പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലുണ്ട്.
എ​ഴു​കും​വ​യ​ൽ, പ​ച്ച​ടി, തൂ​വ​ൽ, കൗ​ന്തി, പു​ത്ത​ൻ പാ​ലം, ഈ​ട്ടി​ത്തോ​പ്പ്, ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത്, പ​ള്ളി​ക്ക​വ​ല തു​ട​ങ്ങി​യ അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് നാ​ട്ടു​കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് എ​ഴു​കും​വ​യ​ലി​ൽ അ​നു​വ​ദി​ച്ച പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ഴു​കും​വ​യ​ൽ വി​ക​സ​നസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​സ​ന്‍റ് ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പ്രീ​മി ലാ​ലി​ച്ച​ൻ, ജ​യ്ന​മ്മ ബേ​ബി, ഷാ​ന്‍റി ബി​ജോ, എ​ഴു​കും​വ​യ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, തോ​മ​സ് ചെ​രു​വി​ൽ, പ്രി​ൻ​സ് വ​ട​ക്കേ​ക്ക​ര, പ്രി​ൻ​സ് ഒ​റ്റ​ത്തെ​ങ്ങി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.