പൂ​പ്പാ​റ വേ​ളാ​ങ്ക​ണ്ണിമാ​ത പ​ള്ളി​യി​ൽ തിരുനാൾ
Thursday, December 2, 2021 10:22 PM IST
രാ​ജ​കു​മാ​രി: മു​രി​ക്കും​തൊ​ട്ടി മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി​യു​ടെ കി​ഴി​ലു​ള്ള പൂ​പ്പാ​റ വേ​ളാ​ങ്ക​ണ്ണി മാ​ത പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ജോ​സ​ഫ് ക​ട്ട​ക്ക​യം കൊ​ടി​യേ​റ്റി.
ജ​പ​മാ​ല, മ​രി​യ​ൻ ധ്യാ​നം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. സ​മാ​പ​നദി​ന​മാ​യ അ​ഞ്ചി​ന് മു​രി​ക്കും​തൊ​ട്ടി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വാ​ഹ​ന​വെ​ഞ്ചി​രി​പ്പും തു​ട​ർ​ന്ന് പൂ​പ്പാ​റ പ​ള്ളി​യി​ലേ​ക്ക് വാ​ഹ​ന റാ​ലി​യും തി​രു​ന്നാ​ൾ കു​ർ​ബാ​ന​യും പ്ര​ദി​ക്ഷ​ണ​വും ന​ട​ത്തും. വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.