പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Thursday, December 2, 2021 10:22 PM IST
ക​ട്ട​പ്പ​ന: ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ടു​ക്കി ജി​ല്ല​യി​ലെ ഏ​ഴ് ഏ​രി​യകളിൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ക​ട്ട​പ്പ​ന ഓ​റ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജു ക​ട്ട​പ്പ​ന-പ്ര​സി​ഡ​ന്‍റ്, ടി.​ബി. ബേ​സി​ൽ-സെ​ക്ര​ട്ട​റി, ദി​ലീ​പ് കു​മാ​ർ-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു, ജി​ല്ലാ ട്ര​ഷ​റ​ർ ജി​ജി തോ​മ​സ്, ജോ​മോ​ൻ ജോ​യ്സ്, ജെ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഴ​വ​ർ​ഗതൈ​ക​ളു​ടെ വി​ത​ര​ണം

രാ​ജാ​ക്കാ​ട്: സ​ർ​ക്കാ​രി​ന്‍റെ പ​ഴ​വ​ർ​ഗ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​റ​ഞ്ച്, മാ​ത​ളം, പേ​ര, പാ​ഷ​ൻ ഫ്രൂ​ട്ട്, ചെ​റു​നാ​ര​കം എ​ന്നി​വ​യു​ടെ തൈ​ക​ൾ രാ​ജാ​ക്കാ​ട് കൃ​ഷി ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.
വ്യ​ക്തി​ക​ൾ​ക്കും, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ കൃ​ഷി ഭ​വ​നി​ലെ​ത്തി തൈ​ക​ൾ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.