സ​മ​രം സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നാ​ട​കം-​യു​ഡി​എ​ഫ്
Thursday, December 2, 2021 10:22 PM IST
തൊ​ടു​പു​ഴ: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തി​യ സ​മ​രം സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്.​അ​ശോ​ക​ൻ, ക​ണ്‍​വീ​ന​ർ പ്ര​ഫ.​എം. ജെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.​സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പി​ന്തു​ണ ന​ൽ​കി​യ സ​മി​തി സി​പി​എ​മ്മി​ന്‍റെ ട്രോ​ജ​ൻ കു​തി​ര​യാ​ണ്.
ഭൂ ​വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​തി​ന​പ്പു​റം ഒ​ന്നും ര​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ൾ ചെ​യ്തി​ട്ടി​ല്ല.
സ​മി​തി​യെ സ​മ​ര​മു​ഖ​ത്തു നി​ർ​ത്തി ഭൂ ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് അ​തി​ന്‍റെ ക്ര​ഡി​റ്റ് സ്വ​ന്ത​മാ​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.