വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, December 2, 2021 12:32 AM IST
രാ​ജാ​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സ യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​ര​ിച്ചു. രാ​ജാ​ക്കാ​ട് അ​ടി​വാ​രം കാ​പ്പി​ൽ ദി​വാ​ക​ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച മു​ന്പ് മ​ക​ൻ സു​ജി​തി​ന്‍റെ ക​ല്യാ​ണം ക്ഷ​ണി​ക്കാ​നാ​യി അ​രി​വി​ളം​ചാ​ലി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങും വ​ഴി​യാ​ണ് ആ​ത്മാ​വു​സി​റ്റി​ക്ക് സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച മാ​രു​തി 800 കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ദി​വാ​ക​ര​നും ഭാ​ര്യ സ​തി​യും കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന സു​ജി​ത് നി​സാ​ര പ​രി​ക്കു​കളോടെ രക്ഷപെട്ടു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ . ഭാ​ര്യ സ​തി രാ​ജാ​ക്കാ​ട് മാ​നാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സു​ജി​ത്, ശ​ര​ത് . മ​രു​മ​ക​ൾ : സേ​തു​ല​ക്ഷ്മി.