ചി​റ്റൂ​ർ-മ​ട​ക്ക​ത്താ​നം ക​ന്പി​പ്പാ​ലം
Wednesday, December 1, 2021 10:42 PM IST
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചി​റ്റൂ​ർ-മ​ട​ക്ക​ത്താ​നം ക​ന്പി​പ്പാ​ലം പു​ന​ർ നി​ർ​മി​ക്കാ​നും ഇ​തു വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ടു​ക്കി-എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് തൊ​ടു​പു​ഴ​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​രു​ന്ന ക​ന്പി പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തു മൂ​ലം ഇ​പ്പോ​ഴും ക​ന്പി​പ്പാ​ലം പു​ഴ​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ഴ​യി​ൽ നി​ന്നും ക​ര​യ്ക്ക് ക​യ​റ്റു​ന്ന​തി​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ക​ത്തി​ന് മ​റു​പ​ടി പോ​ലും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ല​മാ​ണിത്.