ടി​പ്പ​ർ പി​ന്നി​ലി​ടി​ച്ചു; നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞു
Wednesday, December 1, 2021 10:42 PM IST
മു​ട്ടം: ലോ​ഡ് ക​യ​റ്റി​വ​ന്ന ടി​പ്പ​ർ പി​ന്നി​ലി​ടി​ച്ച​തി​നെത്തുട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ശ​ങ്ക​ര​പ്പി​ള്ളി​യി​ലാ​ണ് അ​പ​ക​ടം. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​നും ഭാ​ര്യ വി​ജ​യ​ശ്രീ​യു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റി​നു പി​ന്നി​ലെ​ത്തി​യ ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ടി​പ്പ​റു​ക​ൾ തി​ര​ക്കേ​റി​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.​ സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​റു​ക​ൾ നി​ര​ത്തി​ലിറ​ങ്ങ​രു​ത് എ​ന്ന വി​ല​ക്ക് ലം​ഘി​ച്ചാ​ണ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.