കോ​ണ്‍​ഗ്ര​സ് ധ​ർ​ണ നാ​ളെ
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: വി​ക​സ​ന​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു രൂ​പ​ക​ൽ​പ​ന ചെ​യ്ത ജ​ന​ദ്രോ​ഹ​പ​ര​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ നാ​ളെ രാ​വി​ലെ 10ന് ​ധ​ർ​ണ ന​ട​ത്തും. ന​ഗ​രവി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ജ​ന​പ​ക്ഷ മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​ൻ പി.​എ​ൻ.​ രാ​ജീ​വ​ൻ, കെ. ​ദീ​പ​ക്, ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ, ജോ​ർ​ജ് താ​ന്നി​ക്ക​ൻ, ആ​ർ.​ ജ​യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഉ​പ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ൽ വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, റോ​യ് കെ. ​പൗ​ലോ​സ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, ചാ​ർ​ളി ആ​ന്‍റ​ണി, എം.​എ​ച്ച്. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.