മു​ല്ല​പ്പെ​രി​യാ​റി​ൽ കേ​ന്ദ്രം ഇ​ട​പെ​ട​ണം: എംപി
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ലോ​ക് സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത​മാ​കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​ര​ക​ളാ​യും മാ​റും.
കേ​ന്ദ്ര സ​ർ​ക്കാ​രും, കേ​ര​ള-ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ളും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഗൗ​ര​വ​ത്തി​ൽ എ​ടു​ക്കു​ന്നി​ല്ല. കേ​ര​ള സ​ർ​ക്കാ​ർ ത​മി​ഴ്നാ​ടു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം എ​ടു​ത്ത​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. യ​ഥാ​ർ​ഥ പ്ര​ശ്നം പ്ര​ധാ​ന ഡാ​മി​ന്‍റെ ബ​ല​ക്ഷ​യ​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഡാം ​അ​ടി​യ​ന്തര​മാ​യി ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണം. ത​മി​ഴ്​നാ​ടി​ന് ജ​ലം, കേ​ര​ള​ത്തി​നു സു​ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നി​ൽ നി​ർ​ത്തി അ​ടി​യ​ന്ത​ര​മാ​യി പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.