എ​യ്ഡ്സ് ദി​നാ​ച​ര​ണം
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ​യും ജെ​സി​ഐ തൊ​ടു​പു​ഴ ടൗ​ണി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​ന​മാ​ച​രി​ച്ചു. ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി എ​യ്ഡ്സ് ദി​ന സ​ന്ദേ​ശ​വു​മാ​യി കു​ട്ടി​ക​ൾ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡിൽ ഒ​ത്തു​ചേ​ർ​ന്നു. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യ് മാ​ത്യു, ജെ​സി​ഐ തൊ​ടു​പു​ഴ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് റി​ന്‍റോ ചാ​ണ്ടി, ജി​ബി​ൻ മാ​ത്യു, എം.​ഐ.​സു​കു​മാ​ര​ൻ, സു​ധീ​ന്ദ്ര​ൻ കാ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.