ഉ​ദ്ഘാ​ട​ക​യാ​യി അ​ന്ധവി​ദ്യാ​ർ​ഥി: ച​ട​ങ്ങ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Wednesday, December 1, 2021 10:40 PM IST
മു​ട്ടം: ശ​ങ്ക​ര​പ്പി​ള്ളി സി​ബി​ഗി​രി പ​ള​ളി​ക്ക് എ​തി​ർ​വ​ശ​ത്ത് ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​ടു​ക്കി ഗോ​ൾ​ഡ് ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ട​യ​ത്തൂ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സു​കാ​രി ആ​തി​ര നി​ർ​വ​ഹി​ച്ച​പ്പോ​ൾ ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മൂ​വാ​റ്റു​പു​ഴ പു​തു​പ്പാ​ടി ബം​ഗ്ലാം​ത​റ​യി​ൽ ഗ​ണേ​ശ​ൻ - ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​തി​ര. ആ​തി​ര​യ്ക്ക് പൂ​ർ​ണ​മാ​യും കാ​ഴ്ച​യി​ല്ല.
ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ കു​ട​യ​ത്തൂ​ർ കു​ഴി​പ്പി​ള്ളി​ൽ ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് അ​ന്ധ​വി​ദ്യാ​ർ​ഥി​നി​യാ​യ ആ​തി​ര​യെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​ത്തി​ന് ശേ​ഷം പാ​രി​തോ​ഷി​കം ന​ൽ​കി​യാ​ണ് ആ​തി​ര​യെ പ​റ​ഞ്ഞ​യ​ച്ച​ത്. ആ​തി​ര​യു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സച്ചെല​വ് ഇ​ടു​ക്കി ഗോ​ൾ​ഡ് ഹോ​ട്ട​ൽ ഏ​റ്റെ​ടു​ത്ത​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ന്ന​സെ​ന്‍റ് അ​റി​യി​ച്ചു.
അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ന്ധ​വി​ദ്യാ​ർ​ഥി​നി​യാ​യ ആ​തി​ര ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭ​ക്ഷ​ണ​ശാ​ല നന്മയു​ടെ പു​തി​യ പാ​ത​യാ​ണ് തു​റ​ന്ന​ത്.