യൗ​സേ​പ്പ് പിതാവി​ന്‍റെ വ​ർ​ഷാ​ചരണ സമാപനം
Wednesday, December 1, 2021 10:38 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വർഷാചരണ സമാപനം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പു​ളി​യന്മല ന​വ​ദ​ർ​ശ​ന ഗ്രാ​മി​ൽ ന​ട​ക്കും. ന​വ​ദ​ർ​ശ​നാ​ഗ്രാം ഡ​യ​റ​ക്ട​ർ ഫാ. ​തോം​സ​ണ്‍ കൂ​ട​പ്പാ​ട്ട്, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം, പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജ​സ് എം. ​ജോ​ർ​ജ്, സി​സ്റ്റ​ർ ലീ​ജ എ​സ്ഡി, ജോ​യി മ​ണ്ണാ​ന്പ​റ​ന്പി​ൽ, മൈ​ക്കി​ൾ വാ​ഴ​യി​ൽ, ജോ​സ​ഫ് മ്രാ​ല, ബാ​ബു ചി​ര​ട്ട​യോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.