എം.​എം. മ​ണി​യും സ​മി​തി​യും കൊ​ന്പു​കോ​ർ​ത്തു
Tuesday, November 30, 2021 10:26 PM IST
നെ​ടു​ങ്ക​ണ്ടം: സ​ർ​ക്കാ​രി​നെ​തി​രേ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി. മ​റു​പ​ടി​യു​മാ​യി എം.​എം. മ​ണി എം​എ​ൽ​എ.
ജി​ല്ല​യി​ലെ പ​ട്ട​യ -ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി നെ​ടു​ങ്ക​ണ്ട​ത്ത് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​ത്.
ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നു​ശേ​ഷം പ്ര​സം​ഗി​ക്കാ​നെ​ത്തി​യ എം.​എം. മ​ണി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ലി​നു​നേ​രെ വി​ര​ൽ​ചൂ​ണ്ടി ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​ത്ത​ന്ന​ത് മ​റ​ന്നു​പോ​ക​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. ത​ല​യ്ക്ക് വെ​ളി​വി​ല്ലാ​ത്ത ചി​ല വി​ര​മി​ച്ച ജ​ഡ്ജി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ അ​തി​സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്. സ​മി​തി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും കാ​ഴ്ച​പാ​ട് സ​മാ​ന​മാ​ണ്. അ​തി​നി​ടെ നേ​ടി​യെ​ടു​ത്ത കാ​ര്യ​ങ്ങ​ൾ മ​റ​ന്നു​ള​ള വി​മ​ർ​ശ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും പ​റ​യി​പ്പി​ക്ക​രു​തെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും വി​വാ​ദ ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ ദേ​ദ​ഗ​തി ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്.
എ​ന്നാ​ൽ ഈ ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ വി​മ​ർ​ശ​നം. ജി​ല്ല​യി​ലെ ക​ർ​ഷ​ക​ൻ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പം വ​ന​പാ​ല​ക​രോ​ടും പ​ട​പൊ​രു​തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​നം​വ​കു​പ്പി​ന്‍റെ അ​ന്യാ​യ​മാ​യ ന​ട​പ​ടി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ല.
സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം ന്യാ​യ​മാ​ണെ​ന്ന് സ​ർ​ക്കാ​രി​ന് ബോ​ധ്യ​മു​ണ്ട്. എ​ന്നാ​ൽ നീ​തി വൈ​കി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധ​ത്തി​നു തു​ല്യ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ​യും സ​മി​തി​യു​ടെ​യും പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണ് സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.