അ​നാ​ഥ​രാ​യ ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി​ച്ചു
Tuesday, November 30, 2021 10:21 PM IST
ചെ​റു​തോ​ണി: മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പെ​ട്ട ക​ഞ്ഞി​ക്കു​ഴി ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് ക​ഞ്ഞി​ക്കു​ഴി ജ​ന​മൈ​ത്രി പോ​ലീ​സും വൈ​ദ്യു​തി വ​കു​പ്പും ചേ​ർ​ന്ന് വെ​ളി​ച്ച​മെ​ത്തി​ച്ചു. അ​ന്പാ​ടി, ഗോ​ഗു​ൽ എ​ന്നി​വ​ർ​ക്കാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ
കൈ​ത്താ​ങ്ങ് ല​ഭി​ച്ച​ത്.

ഈ ​കു​ട്ടി​ക​ളു​ടെ ദു​ര​വ​സ്ഥ ജ​ന​മൈ​ത്രി ബീ​റ്റ് സം​ഘ​മാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. വൈ​ദ്യു​തി ല​ഭി​ക്കു​വാ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി കെ ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ഇ​രു​വ​ർ​ക്കും മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി​ന​ൽ​കി. ക​ഞ്ഞി​ക്കു​ഴി സി​ഐ സാം ​ജോ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വൈ​ദ്യു​തി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ക​ഞ്ഞി​ക്കു​ഴി ജ​ന​മൈ​ത്രി എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​എ​സ്ഐ വി​ജേ​ഷ്, അ​സി. എ​ഞ്ചി​നീ​യ​ർ ജി. ​സു​മേ​ഷ്, സ​ബ് എ​ഞ്ചി​നി​യ​ർ ഗോ​ഗു​ൽ​കു​മാ​ർ, പി.​പി. ബി​ജു, പി.​എം. ഹ​രി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ജു, ര​മ​ണ​ൻ,
സി​പി​ഒ​മാ​രാ​യ അ​ൻ​സാ​ർ, സ​ത്താ​ർ, അ​നൂ​പ്, നി​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.