വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ: നി​രീ​ക്ഷ​ക​ൻ വി​ല​യി​രു​ത്തി
Monday, November 29, 2021 10:34 PM IST
ഇ​ടു​ക്കി: വോ​ട്ട​ർ​പ്പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​പ്ലൈ​കോ ചെ​യ​ർ​മാ​നും വോ​ട്ട​ർ പ​ട്ടി​ക നി​രീ​ക്ഷ​ക​നു​മാ​യ അ​ലി അ​സ്ഗ​ർ പാ​ഷ വി​ല​യി​രു​ത്തി. സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ യ​ജ്ഞം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യാ​ഗ​സ്ഥ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​ആ​ർ. ല​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
ജി​ല്ല​യി​ൽ അ​ഞ്ച് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1003 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി​യ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ 8,89,188 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഒ​ന്നു മു​ത​ൽ 30 വ​രെ ന​ട​ന്നു വ​രു​ന്ന പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ യ​ജ്ഞ​ത്തി​ലൂ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ലും തി​രു​ത്ത​ലു​ക​ളും തു​ട​ർ​ന്നു വ​രി​ക​യാ​ണ്. ഡി​സം​ബ​ർ 25 വ​രെ പ​ട്ടി​ക​യി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് 2022 ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.
വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ [email protected]എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​ക്കാം. അ​തി​ർ​ത്തി ജി​ല്ല​യാ​യ​തി​നാ​ൽ ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഒ​ബ്സ​ർ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.