റോ​ഡി​ൽ ടൈ​ൽ പാ​കി​യ​തി​ൽ അ​പാ​ക​ത​യെ​ന്ന് പ​രാ​തി
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം-​മ​ങ്ങാ​ട്ടു​ക്ക​വ​ല ബൈ​പാ​സി​ൽ അ​ടു​ത്ത ദി​വ​സം പാ​കി​യ ടൈ​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ബൈ​പാ​സി​ൽ റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം 100 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഒ​രു മാ​സം മു​ന്പ് ടൈ​ൽ പാ​കി​യ​ത്. എ​ന്നാ​ൽ ടൈ​ൽ പാ​കി​യ​തി​നു പി​ന്നാ​ലെ ഇ​തി​ന് ഇ​ള​ക്കം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ ടൈ​ലും ടാ​റിം​ഗും ത​മ്മി​ലു​ള്ള സ്ഥ​ല​ത്ത് കൃ​ത്യ​മാ​യി കോ​ണ്‍​ക്രീ​റ്റിം​ഗും ന​ട​ന്നി​ല്ല. പി​ന്നീ​ട് റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​തി​നാ​ൽ ജോ​ലി​ക​ൾ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
അ​ടു​ത്തി​ടെ ക​രാ​റു​കാ​ര​നെ​ത്തി റോ​ഡി​ലും ടൈ​ലി​നു​മി​യി​ൽ വി​ട​വു​ള്ള സ്ഥ​ല​ത്ത് മ​ണ​ൽ വി​രി​ക്കാ​ൻ ശ്ര​മി​ച്ച​ത് യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ ടൈ​ലു​ക​ൾ​ക്ക് ഇ​ള​ക്കം ത​ട്ടു​ക​യും ചി​ല​തി​ന്‍റെ വ​ശ​ങ്ങ​ൾ പൊ​ട്ടി പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ണ​ലും റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ബാ​ല​ൻ​സ് തെ​റ്റി വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ മെ​ല്ലെ പോ​കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കും രൂ​ക്ഷ​മാ​ണ്. ഒ​രു ഭാ​ഗ​ത്ത് ക​രാ​റു​കാ​ൻ ഇ​റ​ക്കി​യ മ​ണ​ൽ മ​ഴ​യി​ലൊ​ഴു​കി ക​ട്ട​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്നു​ണ്ട്.

എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ നി​ർ​മാ​ണ​ത്തി​ലെ പാ​ക​പ്പി​ഴ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ സ​മ​യം പൊ​ളി​ഞ്ഞ ഭാ​ഗ​ത്തെ ടൈ​ൽ പൊ​ളി​ച്ച് ഇ​വി​ടെ വീ​ണ്ടും മെ​റ്റ​ൽ വി​രി​ച്ച് ടൈ​ൽ പാ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു.