അ​ശോ​ക് കു​മാ​ർ കാ​ത്തി​രി​ക്കു​ന്നു; അ​ട​ച്ചു​റ​പ്പി​നു​ള്ള ഒ​രു വീ​ടി​നാ​യി
Monday, November 29, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യി പു​ഷ്പ​ക്ക​ണ്ടം ര​ത്തി​ന​ക്കു​ഴി കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ അ​ശോ​ക് കു​മാ​ർ ക​യ​റാ​ത്ത സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​മി​ല്ല. അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ‘എ​ല്ലാം ശ​രി​യാ​ക്കാം’ എ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പ​റ​ഞ്ഞ​യ​ച്ച​ത​ല്ലാ​തെ ഇ​തു​വ​രെ​യും വീ​ടെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. മ​ണ്‍​ക​ട്ട കെ​ട്ടി​യ കു​ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ൽ നി​ലം​പൊ​ത്തി. ഇ​തോ​ടെ കു​ട്ടി​ക​ളു​മാ​യി എ​ങ്ങോ​ട്ടു പോ​ക​ണ​മെ​ന്ന് അ​ശോ​ക് കു​മാ​റി​നും ഭാ​ര്യ ര​ജ​നി​ക്കും അ​റി​യി​ല്ല.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ശോ​ക് കു​മാ​ർ ഇ​വി​ടെ താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. പു​ഷ്പ​ക്ക​ണ്ടം ര​ത്തി​ന​ക്കു​ഴി റോ​ഡി​ന് സ​മീ​പ​ത്താ​യി മ​ല​ഞ്ചെ​രി​വി​ലാ​ണ് അ​ശോ​ക​ന്‍റെ വീ​ട്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു. ബാ​ക്കി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കു​ന്നി​ൻ​ച​രു​വി​ൽ കൃ​ഷി​യോ​ഗ്യ​മ​ല്ലാ​തെ ത​രി​ശാ​യി കി​ട​ക്കു​ന്ന 70 സെ​ന്‍റ് വ​സ്തു ഇ​വ​രു​ടെ പേ​രി​ൽ ഉ​ണ്ടെ​ന്നാ​ണ് ലൈ​ഫ് മി​ഷ​നി​ലൂ​ടെ​യു​ള്ള വീ​ട് ന​ൽ​കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ന്ന​യി​ക്കു​ന്ന വാ​ദം. എ​ന്നാ​ൽ ഇ​വ​രു​ടെ കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ​റ​യു​ന്നു. വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ന്ന് അ​യ​ൽ​വാ​സി​ക​ളും പ​റ​യു​ന്നു.