ക​രു​ത​ലി​ന്‍റെ ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി ക​ല്ലാ​ർ ഇ​ട​വ​ക
Monday, November 29, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ത​ലി​ന്‍റെ ഭ​ക്ഷ​ണ​പ്പൊതി​യു​മാ​യി ക​ല്ലാ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക.

എ​ഴു​കും​വ​യ​ൽ ജ​യ്മാ​താ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഇ​ട​വ​ക​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. പാ​വ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​ട​വ​ക തീ​രു​മാ​നി​ച്ച​ത്.

ആ​ദ്യ​മാ​യി എ​ഴു​കും​വ​യ​ൽ ജ​യ്മാ​താ ഭ​വ​നി​ലെ മു​പ്പ​തോ​ളം അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ മാ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ജ​യ്മാ​താഭ​വ​ൻ. ഇ​ട​വ​കാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​മാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ലി​ബി​ൻ വ​ർ​ഗീ​സ് ഒ​ഐ​സി, ഇ​ട​വ​ക ട്ര​സ്റ്റി ബാ​ബു പ്ലാ​മൂ​ട്ടി​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഐ​സ​ക് വ​ള്ള​ക്കു​ന്ന​ത്ത്, ഭ​ക്ത​സം​ഘ​ട​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​യ്മാ​താ ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കി​യ​ത്.