ഇ​ഡി​സി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം
Monday, November 29, 2021 10:28 PM IST
കു​മ​ളി: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ഡി​സി​ക​ളെ ( ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി) ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്നു. കു​മ​ളി സ്പ്രിം​ഗ് വാ​ലി​യി​ലെ ക​ർ​ഷ​ക​രാ​ണ് ഇ​ഡി​സി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സ്പ്രിം​ഗ് വാ​ലി, കു​രി​ശു​മ​ല, മു​ല്ല​യാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ഡി​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ഡി​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ആ​ന​യും കാ​ട്ടു​പോ​ത്തും പ​ന്നി​യും പു​ലി​യും ക​ര​ടി​യും എ​ല്ലാം ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്പ്രിം​ഗ് വാ​ലി​യി​ൽ ജ​ന​വാ​സമേ​ഖ​ല​യി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ൻ കു​മ​ളി​യി​ൽ​നി​ന്നു പോ​ലും ആ​ളു​ക​ൾ എ​ത്തേ​ണ്ടി വ​ന്നു.