വാ​ക്സി​ൻ വി​ത​ര​ണ ക്ര​മീ​ക​ര​ണ​ത്തി​ൽ അ​പാ​ക​ത! വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​ർ വ​ല​ഞ്ഞു
Monday, November 29, 2021 10:28 PM IST
ക​ട്ട​പ്പ​ന: ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ വി​ത​ര​ണ ക്ര​മീ​ക​ര​ണ​ത്തി​ൽ അ​പാ​ക​ത. വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​വ​ർ വ​ല​ഞ്ഞു. വാ​ക്സി​ൻ ഉ​ണ്ടെ​ന്ന അ​റി​യി​പ്പി​നെത്തുട​ർ​ന്ന് എ​ത്തി​യ​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ച്ചി​ല്ല.

200 പേ​ർ​ക്കാ​ണ് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ത്തി​യ​ത്. ഒ​രു വാ​ർ​ഡി​ൽ നി​ന്നും 10 പേ​ർ​ക്ക് എ​ന്ന വി​ധ​ത്തി​ലാ​യി​രു​ന്ന വാ​ക്സി​ൻ സ്വീ​ക​ർ​ത്താ​ക്ക​ളെ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രാ​വി​ലെ മു​ത​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വാ​ക്സി​നെ​ടു​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളെ​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

നി​ല​വി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ നി​റു​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ട്ട​പ്പ​ന താ​ലൂക്ക് ആ​ശു​പ​തി​യി​ൽ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​നു​ള്ള​ത്. ഇ​ത് ആ​ഴ്ച്ച​യി​ൽ ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണു​ള്ള​തും. ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു.