സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Monday, November 29, 2021 10:28 PM IST
അ​ടി​മാ​ലി: പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥിക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന മെ​റി​റ്റോ​റി​ൻ​സ് സ്കോ​ള​ർ​ഷി​പ്പി​ന്‍റെ വി​ത​ര​ണം ന​ട​ന്നു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​യ അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ല രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് തോ​മ​സ്, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ബി​ഡി​ഒ പ്ര​വീ​ണ്‍ വാ​സു, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ എ​ൻ. ഗി​രീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.