സി​പി​എം സ​മ്മേ​ള​ന​ത്തി​നുശേ​ഷം മൂ​ല​മ​റ്റ​ത്തു സം​ഘ​ർ​ഷം
Sunday, November 28, 2021 10:25 PM IST
തൊ​ടു​പു​ഴ: സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​വും ഗാ​ന​മേ​ള​യും ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ഡി​വൈ​എ​ഫ് ഐ പ്ര​വ​ർ​ത്ത​ക​രും സ​മീ​പ​ത്തെ കോ​ള​നി നി​വാ​സി​ക​ളാ​യ യു​വാ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. മൂ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു.
ഡി​വൈ​എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി പി.​ജെ. ര​തീ​ഷ്, അ​ല​ന്‍റോ, ബി​നു​മോ​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും മൂ​ല​മ​റ്റം സ്വ​ദേ​ശി പ്ര​ണ​വി​നെ പ​രി​ക്കു​ക​ളോ​ടെ മൂ​ല​മ​റ്റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മൂ​ല​മ​റ്റം ടൗ​ണി​ൽ ന​ട​ന്ന സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ന​മേ​ള​യ്ക്കും ശേ​ഷം ബെ​വ്കോ ഒൗ​ട്ട്‌ലെറ്റി​നു സ​മീ​പ​മു​ള്ള ത​ട്ടു​ക​ട​യി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.
ടൗ​ണി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മൂ​ല​മ​റ്റം മൈ​ലാ​ടും​പാ​റ​യി​ൽ കു​ര്യാ​ച്ച​ന് ഗാ​ന​മേ​ള​ക്കി​ടെ മ​ർ​ദ​ന​മേ​റ്റു. ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ര്യാ​ച്ച​നെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മൂ​ല​മ​റ്റം ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.
ഇ​തി​നി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ണ​വി​നെ ആ​ശു​പ​ത്രി​യി​ൽ ക​യ​റി​യും മ​ർ​ദ്ദി​ച്ചു. മൂ​ല​മ​റ്റം ടൗ​ണി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന ഷെ​ഡും അ​ടി​ച്ചു ത​ക​ർ​ത്തു.
കൂ​ടാ​തെ ര​ണ്ടു വീ​ടു​ക​ളി​ൽ ക​യ​റി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം മൂ​ല​മ​റ്റം ടൗ​ണി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.