ജി​ല്ല​യി​ൽ ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ന്നു. ലോ​റേ​ഞ്ചി​ലാ​ണ് ര​ണ്ടു ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ മെ​ച്ച​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. ഹൈ​റേ​ഞ്ചി​ൽ ചെ​റു​തോ​ണി, പീ​രു​മേ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് നേ​രി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ച​ത്. ഇ​ന്ന​രെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ 59.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.
ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ജി​ല്ല​യി​ൽ ഇ​ന്നും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ അ​ധി​ക മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഈ ​കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ 123 ശ​ത​മാ​നം അ​ധി​കം മ​ഴ ല​ഭി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 1168.3 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. പ്ര​തീ​ക്ഷി​ച്ച മ​ഴ 523.6 മി​ല്ലീ​മീ​റ്റ​ർ ആ​യി​രു​ന്നു.