തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നീ​രു​റ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ഇ​ളം​ദേ​ശം, തൊ​ടു​പു​ഴ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ വ​രും​വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ക്ഷ​ൻ പ്ലാ​ൻ നീ​ർ​ത്ത​ട പ​ദ്ധ​തി​പ്ര​കാ​രം ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള നീ​രു​റ​വ് പ​ദ്ധ​തി​ക്ക് മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ, ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലെ സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രീ​സാ ജോ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ഗ്ലോ​റി പൗ​ലോ​സ്, സു​നി സാ​ബു, ലാ​ലി ജോ​യി, ഇ.​കെ അ​ജി​നാ​സ്, ബി​ഡി​ഒ വി.​ജി. ജ​യ​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ എം.​എ​ൻ. ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടി​യാ​ടി​ത്തോ​ട് നീ​ർ​ത്ത​ട​ത്തി​ൽ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ഫീ​ൽ​ഡ് സ​ർ​വേ ആ​രം​ഭി​ച്ചു. നാ​ലു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ഫീ​ൽ​ഡ് സ​ർ​വേ​യി​ൽ തൊ​ടു​പു​ഴ, ഇ​ളം​ദേ​ശം ബ്ലോ​ക്കു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.