ജാ​ഗ്ര​താനി​ർ​ദേശം ന​ൽ​കി
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.
മാ​സ്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും സോ​പ്പ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യ​ണം. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ ഉ​ട​ൻ വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തും ര​ണ്ടാം ഡോ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ക്കേ​ണ്ട​തു​മാ​ണ്. സ്വ​യം സു​ര​ക്ഷി​ത​രാ​കു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​വും സ​മൂ​ഹ​വും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം ചെ​യ്തു

അ​റ​ക്കു​ളം: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം ന​ട​ത്തി. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ തു​ള​സീ​ധ​ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സ്നേ​ഹ​ൻ ര​വി, ടി.​ആ​ർ.​ സെ​ൽ​വ​രാ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ.​ വേ​ലു​ക്കു​ട്ട​ൻ, കൊ​ച്ചു​റാ​ണി ജോ​സ്, സു​ശീ​ല ഗോ​പി, കു​ള​മാ​വ് ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ക്കി, ജോ​സ് ഇ​ട​വ​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.