റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ ന​ട​പ​ടി വേ​ണം
Sunday, November 28, 2021 10:23 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ൽ രൂ​പം​കൊ​ണ്ടി​ട്ടു​ള്ള കു​ഴി​യ​ട​യ്ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം. ഓ​ട​യു​ടെ അ​ഭാ​വ​ത്താ​ൽ മ​ഴ​യ​ത്ത് ഈ ​ഭാ​ഗ​ത്തു​കൂ​ടി മ​ഴ​വെ​ള്ളം നി​ര​ന്നൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
തു​ട​ർ​ച്ച​യാ​യി വെ​ള്ള​മൊ​ഴു​ക്കു​ണ്ടാ​യ​തോ​ടെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യി ഇ​ള​കി കു​ഴി​ക​ൾ രൂ​പം​കൊ​ള്ളു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ഴി​യ​ട​യ്ക്കാ​ൻ വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും വാ​ഹ​ന​യാ​ത്രി​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.
അ​ടി​മാ​ലി ടൗ​ണി​ൽ പൊ​തു​വെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കു​ഴി​ക​ൾ രൂ​പം​കൊ​ണ്ടി​ട്ടു​ള്ള മേ​ഖ​ല. പെ​ട്രോ​ൾ പ​ന്പി​നു പു​റ​മെ ഇ​തി​നു സ​മീ​പ​ത്താ​യി പ​ഞ്ചാ​യ​ത്തോ​ഫീ​സും പോ​ലീ​സ് സ്റ്റേ​ഷ​നും ആ​രാ​ധ​നാ​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
വാ​ഹ​ന​ത്തിര​ക്കു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് കു​ഴി​ക​ൾ രൂ​പം​കൊ​ണ്ട​തോ​ടെ ഗ​താ​ഗ​ത​ക്കുരു​ക്കി​നും ഇ​ട​വ​രു​ത്തു​ന്നു​ണ്ട്. മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ ടാ​റിം​ഗ് ന​ട​ത്തി ക​ുഴി​ക​ള​ട​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.