അടിമാലിയിലെ ആ​ഴ്ചച്ചന്ത പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Sunday, November 28, 2021 10:23 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ഴ്ചച്ചന്ത​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തുട​ർ​ന്നാ​ണ് ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​യി​രു​ന്നു ച​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ച​ന്ത​യു​ടെ ആ​രം​ഭം​മു​ത​ൽ മി​ക​ച്ച ജ​ന​പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഴ​ചച്ചന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി അ​റി​യി​ച്ചു.

നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന ടൗ​ണി​ൽ സി​എ​സ്ഐ പ​ള​ളി​ക്ക് എ​തി​ർ​വ​ശ​ത്താ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം.​എം. മ​ണി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​ത്തോ​ട്ടം, റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.