പൂ​പ്പാ​റ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
Sunday, November 28, 2021 10:23 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ വേ​ളാ​ങ്ക​ണ്ണി മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഡി​സം​ബ​ർ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ അ​റി​യി​ച്ചു. ര​ണ്ടി​ന് രാ​വി​ലെ 9.30-ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ദി​വ​സ​വും രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, മ​രി​യ​ൻ ധ്യാ​നം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. അ​ഞ്ചി​ന് രാ​വി​ലെ 8.30-ന് ​മു​രി​ക്കും​തൊ​ട്ടി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. 8.45-ന് ​വാ​ഹ​ന റാ​ലി പൂ​പ്പാ​റ പ​ള്ളി​യി​ലേ​ക്ക്. 10-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ.

മു​ല്ല​പ്പെ​രി​യാ​ർ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന്
സം​യു​ക്ത പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ

ഉ​പ്പു​ത​റ: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി നാ​ളെ മേ​രി​കു​ള​ത്ത് സം​യു​ക്ത പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
എ​ക്ലേ​സ്യാ യു​ണൈ​റ്റ​ഡും ഐ​ക്യ ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യാ​ണ് പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ മേ​രി​കു​ളം സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ലാ​ണ് പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​രാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ തേ​ക്ക​ട​യി​ൽ, അ​ഡ്വ. സോ​നു അ​ഗ​സ്റ്റി​ൻ, പാ​സ്റ്റ​ർ ജ​യിം​സ് പാ​ണ്ട​നാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.