ആ​ന​ച്ചാ​ൽ - വെ​ള്ള​ത്തൂ​വ​ൽ റോ​ഡ് ത​ക​ർ​ന്നു
Sunday, November 28, 2021 10:18 PM IST
വെ​ള്ള​ത്തൂ​വ​ൽ: ആ​ന​ച്ചാ​ൽ -വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ റോ​ഡു​ത​ക​ർ​ച്ച വ്യാ​പ​ക​മാ​യി. ഒ​രോ​ദി​വ​സ​വും ത​ക​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​വു​ക​യാ​ണ്.
ഏ​താ​നും മാ​സം​മു​ന്പ് പ​ണി​തീ​ർ​ന്ന റോ​ഡാ​ണ് നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വു​കൊ​ണ്ടു ത​ക​രു​ന്ന​ത്. മു​തു​വാ​ൻ​കൂ​ടി സി​റ്റി​ക്ക് താ​ഴെ ര​ണ്ടി​ട​ത്തും
കു​ത്തു​പാ​റ മൂ​പ്പ​ൻ പ​ടി​യി​ലും കു​ത്തു​പാ​റ റേ​ഷ​ൻ​ക​ട സി​റ്റി​ക്കു താ​ഴെ​യും വെ​ള്ള​ത്തൂ​വ​ൽ നാ​ഥ​ൻ ചെ​ട്ടി​യാ​ർ പ​ടി​യി​ലു​മാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റോ​ഡ് ത​ക​ർ​ന്ന​ത്. ര​ണ്ടി​ട​ത്ത് റോ​ഡി​ൽ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.