ടൗ​ണു​ക​ളെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ക്കി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചു
Sunday, November 28, 2021 10:18 PM IST
ചെ​റു​തോ​ണി: ടൗ​ണു​ക​ളെ ചു​രു​ങ്ങി​യ കാ​ല​മെ​ങ്കി​ലും പ്ര​കാ​ശി​ത​മാ​ക്കി​യി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചു. അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി പ്ര​കാ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം​പോ​ലും രാ​ത്രി​യാ​കു​ന്ന​തോ​ടെ ഇ​രു​ളി​ലാ​വു​ക​യാ​ണ്. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു മു​ന്നി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് മി​ഴി​പൂ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ട്ടു​മി​ക്ക ടൗ​ണു​ക​ളി​ലും നാ​ൽ​ക​വ​ല​ക​ളി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യാ​യ​തോ​ടെ ലൈ​റ്റു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല.
ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കാ​താ​യ​തോ​ടെ ടൗ​ണു​ക​ൾ പ​ല​തും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ക​യാ​ണ്.