പൗ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
Sunday, November 28, 2021 10:18 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ പൗ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര​യ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ന​ഗ​ര​സ​ഭ​യു​ടെ പൂ​ർ​ണ​രൂ​പം ഉ​ൾ​കൊ​ള്ളി​ച്ചാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പൗ​ര​വാ​ക​ശ രേ​ഖ ത​യാ​റാ​ക്കി​യ​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​സ​ണ്‍ ബീ​നാ ജോ​ബി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ പെ​ർ​മി​റ്റി​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ​ത് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ബു​ധാ​നാ​ഴ്ച​യും വ​ണ്‍​ഡേ പെ​ർ​മി​റ്റ് എ​ന്ന​പേ​രി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബീ​നാ ജോ​ബി നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ഖ​ല സ​മ്മേ​ള​നം

വ​ണ്ടി​പ്പെ​രി​യാ​ർ: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ പീ​രു​മേ​ട് മേ​ഖ​ലാ സ​മ്മേ​ള​നം പീ​രു​മേ​ട്ടി​ൽ ന​ട​ന്നു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​എ​സ്. സി​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മേ​ഖ​ലാപ്ര​സി​ഡ​ന്‍റ് എ​സ്. അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജെ. ​കൊ​ട്ടാ​രം, സെ​ക്ര​ട്ട​റി എ​ൻ. അ​നീ​ഷ്,
റോ​ബി ജോ​സ​ഫ്, ഷാ​ജി ജോ​സ​ഫ്, മോ​ൻ​സി ക​ള​യ​ത്ത്, നെ​ഷീ​ദ് പ​ന്പ​നാ​ർ, അ​രു​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.