ഇ​ടു​ക്കി ആ​ർ​ടി​ഒ​യു​ടെ ക്വാ​ർ​ട്ടേ​ഴ്സ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു
Sunday, November 28, 2021 10:18 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ന്‍റെ പൈ​നാ​വി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സാ​ണ് ക​ഴി​ഞ്ഞ രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. ജ​നാ​ല​ക​ളു​ടെ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തെ​ങ്കി​ലും വാ​തി​ൽ തു​റ​ക്കു​വാ​നോ അ​ക​ത്തു ക​യ​റു​വാ​നോ അ​ക്ര​മി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല.
വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും വൈ​ദ്യു​തി​വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ത്രി ശ​ബ്ദം​കേ​ട്ട​തി​നെ​തു​ട​ർ​ന്ന് സ​മീ​പ ക്വാ​ർ​ട്ടേ​ഴ്സി​ലു​ള്ള​വ​രാ​ണ് അ​ക്ര​മം തി​രി​ച്ച​റി​ഞ്ഞ​തും പോ​ലീ​സി​ൽ അ​റി​യി​ച്ച​തും.
സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ​ശേ​ഷ​മേ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​വൂ എ​ന്ന് ആ​ർ​ടി​ഒ ര​മ​ണ​ൻ പ​റ​ഞ്ഞു. ഇ​ടു​ക്കി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.