വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, November 28, 2021 10:18 PM IST
രാ​ജ​കു​മാ​രി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചി​ന്ന​ക്ക​നാ​ലി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​നു​നേ​രെ കാ​ട്ടാ​ന​യാ​ക്ര​മ​ണം. വ​ഴി​കാ​ട്ടി​യാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി പാ​ണ്ഡ്യ​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​രെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു.
ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​ർ ഇ​ന്നോ​വ കാ​റി​ൽ ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ പാ​ണ്ഡ്യ​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നു. മു​ത്ത​മ്മാ​ൾ കോ​ള​നി​ക്കു സ​മീ​പം കൊ​ടും​വ​ള​വി​ൽ നി​ന്നി​രു​ന്ന കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ ചെ​ന്നു​പെ​ട്ടു.
ഇ​തേ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട കാ​റി​നെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ന ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ബൈ​ക്കി​ൽ​നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ പാ​ണ്ഡ്യ​ന് വീ​ണു പ​രി​ക്കേ​റ്റു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ആ​ക്ര​മി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ ആ​ന യാ​ത്ര​ക്കാ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തുട​ർ​ന്ന് പി​ൻ​മാ​റി.
സം​ഭ​വ​മ​റി​ഞ്ഞ് ചി​ന്ന​ക്ക​നാ​ൽ ഫോ​റ​സ്റ്റ​ർ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ എ​ത്തി പ​രി​ക്കേ​റ്റ പാ​ണ്ഡ്യ​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​സ​മ​യം സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ​വ​ർ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ 108 ആം​ബു​ല​ൻ​സ് വ​രു​ത്തി അ​തി​ൽ ക​യ​റ്റി പാ​ണ്ഡ്യ​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
സം​ഭ​വ​മ​റി​ഞ്ഞ് ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​റും ശാ​ന്ത​ൻ​പാ​റ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന് എ.​രാ​ജ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്.