നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി ‘അ​ത്യാ​സ​ന്ന നി​ല​യി​ൽ’
Sunday, November 28, 2021 10:18 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. 22 ഡോ​ക്ട​ർ​മാ​ർ വേ​ണ്ട സ്ഥാ​ന​ത്ത് 16 പേ​രാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ജ​ന​റ​ൽ സ​ർ​ജ​റി, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥ​ലം മാ​റി​പ്പോ​യ ഡോ​ക്ട​ർ​ക്കു പ​ക​രം ആ​ളെ നി​യ​മി​ച്ചി​ട്ടി​ല്ല. സ്ഥ​ലം മാ​റി​യ ര​ണ്ടു ഡോ​ക്ട​ർ​മാ​രെ കൂ​ടാ​തെ മൂ​ന്നു​പേ​രെ വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യും മാ​റ്റി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഒ​രാ​ൾ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലു​മാ​ണ്.

ഏ​താ​നും മാ​സം​മു​ന്പ് സ​ർ​ജ​ൻ അ​ട​ക്ക​മു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി.

രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, പൂ​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും രോ​ഗി​ക​ൾ എ​ത്തു​ന്നു​ണ്ട്. വ​ൻ തു​ക മു​ട​ക്കി വാ​ഹ​നം വി​ളി​ച്ചെ​ത്തു​ന്ന​വ​ർ ഡോ​ക്ട​റെ കാ​ണാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.

സ​ർ​ജ​ൻ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യോ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് പു​റ​ത്തു​നി​ന്നും അ​ന​സ്ത​റ്റി​ക്സി​നെ എ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡ് ചി​കി​ത്സ, നൈ​റ്റ് ഡ്യൂ​ട്ടി എ​ന്നി​വ ക്ര​മീ​ക​രി​ക്കു​ന്ന​തു​മൂ​ലം ഒ​പി രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സാ​ധി​ക്കാ​തെ​വ​രി​ക​യാ​ണ്.