ഭൂ ​സ​മ​രം: വ്യാ​പാ​രി​ക​ൾ പി​ൻ​തു​ണ ന​ൽ​കും
Saturday, November 27, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തു​ന്ന ക​ർ​ഷ​ക ഉ​പ​വാ​സ സ​മ​ര​ത്തി​ന് നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
നി​ല​വി​ലു​ള്ള പ​ട്ട​യ വ്യ​വ​സ്ഥ​ക​ളും നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ളും വ്യാ​പാ​ര സ​മൂ​ഹ​ത്തെ രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പോ​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ല മു​ഴു​വ​ൻ പ്ര​ചാ​ര​ണ ജാ​ഥ​ക​ളും ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചു​ക​ളും ന​ട​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ന​യം. നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു, മ​റ്റ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.