സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ മ​രം​മു​റി കേ​സ്: അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Saturday, November 27, 2021 10:28 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​രം​മു​റി വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്നും മൊ​ഴി​ക​ൾ ശേ​ഖ​രി​ച്ച​താ​യി വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ ടി.​ഡി. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത്.
ഇ​തി​ൽ ഒ​രു മ​ര​ത്തി​ന്‍റെ ക​ഷ്ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ച്ച​ത്. മ​റ്റു മ​ര​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ സ്കൂ​ൾ പ​രി​സ​ര​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ത​മ്മി​ൽ ത​ർ​ക്ക​വും നി​ല​നി​ന്നി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു. അ​ന​ധി​കൃ​ത മ​രം​മു​റി ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും മ​രം മു​റി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​ഐ വ്യ​ക്ത​മാ​ക്കി.