ഏ​ല​ക്കാ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Saturday, November 27, 2021 10:27 PM IST
രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി പു​ത​കി​ലി​ൽ വീ​ടി​ന​ക​ത്തു​നി​ന്നും 150 കി​ലോ​യോ​ളം ഏ​ല​യ്ക്കാ മോ​ഷ്ടി​ച്ച് കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യെ രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ണി​ക്ക​ൻ​കു​ടി താ​മ​ഠ​ത്തി​ൽ അ​രു​ണ്‍ ബാ​ബു​വി​നെ (18) ആ​ണ് രാ​ജാ​ക്കാ​ട് സി​ഐ പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ വി​ൽ​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ങ്ക​മ​ണി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ 12-ന് ​രാ​വി​ലെ​യാ​ണ് പു​ത​കി​ൽ ഓ​ടു​തൂ​ക്കി​ൽ സി​റി​ളി​ന്‍റെ വാ​ഹ​ന​വും ഏ​ല​ക്ക​യും മോ​ഷ​ണം പോ​യ​ത്. നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം ക​ൽ​ക്കൂ​ന്ത​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം വാ​ഹ​നം ക​ണ്ടെ​ത്തി​യി​രു​ന്നു.
അ​റ​സ്റ്റി​ലാ​യ അ​രു​ണി​ന്‍റെ അ​മ്മാ​വ​ൻ കാ​മാ​ട്ടി ബി​ജു​വാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ലു​തും ചെ​റു​തു​മാ​യ അ​റു​പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. സി​റി​ളി​ന്‍റെ ബി.​എ​ൽ റാ​വി​ലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ മു​ൻ​പ് ജോ​ലി ചെ​യ്തി​ട്ടു​ള്ള ബി​ജു പു​ത​കി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലും വ​ന്നി​ട്ടു​ണ്ട്. മോ​ഷ​ണം ന​ട​ന്ന​തി​ന്‍റെ ത​ലേ​ന്ന് ബി​ജു​വും അ​രു​ണും ബി​എ​ൽ റാ​വി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി താ​മ​സി​ച്ചു. രാ​വി​ലെ അ​വി​ടെ​നി​ന്നും എ​ൻ​ആ​ർ സി​റ്റി​യി​ൽ എ​ത്തി​യ​ശേ​ഷം ഓ​ട്ടോ വി​ളി​ച്ച് പു​ത​കി​ലി​ൽ എ​ത്തി. താ​ൻ ജോ​ലി​ചെ​യ്യു​ന്ന വീ​ട്ടി​ലെ ഏ​ല​യ്ക്ക കൊ​ണ്ടു​പോ​യി വി​ൽ​ക്കാ​ൻ മു​ത​ലാ​ളി പ​റ​ഞ്ഞേ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജു അ​രു​ണി​നോ​ട് പ​റ​ഞ്ഞ​ത്. അ​രു​ണി​നെ വ​ഴി​യി​ൽ നി​ർ​ത്തി​യ​ശേ​ഷം ഇ​യാ​ൾ സി​റി​ളി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി. കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ് സി​റി​ളി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഏ​ല​യ്ക്ക​യു​മാ​യി തി​രി​ച്ചു​വ​ന്നു. ഇ​രു​വ​രും രാ​ജാ​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​ലെ​ത്തി വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ചു. ഈ​സ​മ​യ​ത്ത് പ​ന്പി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ അ​രു​ണി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു. ഈ ​തെ​ളി​വ് പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.