വ​നി​താ കൂ​ട്ടാ​യ്മ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, November 27, 2021 10:23 PM IST
ഇ​ടു​ക്കി: ഭാ​സു​ര- ഭ​ക്ഷ്യ​ഭ​ദ്ര​താ ഗോ​ത്ര​വ​ർ​ഗ വ​നി​താ കൂ​ട്ടാ​യ്മ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​പാ​റേ​മാ​വ് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​നം​ഗം വി.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ കേ​ര​ള​ത്തി​ലെ ഗോ​ത്ര വ​ർ​ഗ മേ​ഖ​ല​യ്ക്ക് ക​രു​ത്തും ക​രു​ത​ലും പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച വ​നി​താ കൂ​ട്ടാ​യ്മ​യാ​ണ് ഭാ​സു​ര. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ​ക്കാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-ന് ​ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

ക​ർ​ഷ​ക സ​മ​ര​ത്തിന്
ഐ​ക്യ​ദാ​ർ​ഢ്യം
x
തൊ​ടു​പു​ഴ: ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​ല്ലി ച​ലോ ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് തൊ​ടു​പു​ഴ​യി​ൽ ഡോ. ​വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ. വി​നോ​ദ് കു​മാ​ർ, ടി.​ജെ.​പീ​റ്റ​ർ, പ്ര​ഫ. ജോ​യി മൈ​ക്കി​ൾ, ജ​യിം​സ് കോ​ലാ​നി, സെ​ബാ​സ്റ്റ്യ​ൻ അ​ബ്രാ​ഹം, പി.​സി. ജോ​ളി, സി​ബി സി. ​മാ​ത്യു, ഷാ​ജി തു​ണ്ട​ത്തി​ൽ, സു​കു​മാ​ർ അ​രി​ക്കു​ഴ, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, എം.​ഡി. ദേ​വ​ദാ​സ്, കെ.​എ​സ്. ഹ​സ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.