അ​ശോ​ക ക​വ​ല - മൂ​ല​മ​റ്റം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക്
Thursday, October 28, 2021 10:20 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം അ​ശോ​ക ക​വ​ല മു​ത​ൽ മൂ​ല​മ​റ്റം വ​രെ​യു​ള്ള റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 2.50 കോ​ടി​യു​ടെ പ്രോ​ജ​ക്ട് ത​യാ​റാ​യി. ഇ​തു​സം​ബ​ന്ധി​ച്ച പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടി​ന് ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന ഹൈ​വേ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ധു​നി​ക​രീ​തി​യി​ൽ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ശോ​ക ക​വ​ല വ​ഴി ഈ ​റോ​ഡ് തി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം അ​ശോ​ക മു​ത​ൽ മൂ​ല​മ​റ്റം ടൗ​ണ്‍ വ​രെ​യു​ള്ള റോ​ഡ് പ​ല​പ്പോ​ഴും കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.
നി​ല​വി​ലു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി റ​ബ​റൈ​സ്ഡ് റോ​ഡാ​ക്കാ​നാ​ണ് തി​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​വ​ർ​ഷം​മു​ന്പ് മൂ​ല​മ​റ്റം ടൗ​ണി​ലെ ഉ​ൾ​പ്പെ​ടെ പെ​ട്ടി​ക്ക​ട​ക​ളും മ​റ്റും പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​ന് ത​ക്ക​വി​ധ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും.
മൂ​ല​മ​റ്റം പ​വ​ർ ഹൗ​സ്, സ്വി​ച്ച് യാ​ർ​ഡ്, കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ, വി​വി​ധ സ്കൂ​ളു​ക​ൾ, ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന മൂ​ല​മ​റ്റ​ത്തു​നി​ന്നും ഇ​ല​പ്പ​ള്ളി -പു​ള്ളി​ക്കാ​നം വ​ഴി വാ​ഗ​മ​ണ്ണി​ലേ​ക്കും മ​റ്റും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നു​പു​റ​മെ കോ​ട്ട​മ​ല വ​ഴി​യു​ള്ള റോ​ഡു​കൂ​ടി തു​റ​ന്നാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ പ്ര​വാ​ഹം ഇ​തു​വ​ഴി​യു​ണ്ടാ​കും.