അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, October 24, 2021 10:13 PM IST
തൊ​ടു​പു​ഴ: മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും മു​ൻ​നി​ര​ത്തി 2007-ലെ ​നി​യ​മ​പ്ര​കാ​രം തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ എം.​കെ. ഷാ​ജി പ​രാ​തി​ക​ൾ കേ​ട്ടു.
ഇ​ടു​ക്കി താ​ലൂ​ക്കി​ന്‍റെ അ​ദാ​ല​ത്ത് 27-ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും പീ​രു​മേ​ട് താ​ലൂ​ക്കി​ന്‍റെ അ​ദാ​ല​ത്ത് ന​വം​ബ​ർ മൂ​ന്നി​ന് പീ​രു​മേ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്തു​ക​ളി​ൽ പു​തി​യ കേ​സു​ക​ളും പ​രി​ഗ​ണി​ക്കും.

ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു

അ​ഞ്ചി​രി: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​യ​ത്തു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ.​ജോ​ണ്‍ , ജി​ല്ലാപ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബ്, ബ്ലോ​ക്ക് മെം​ബ​ർ ടോ​മി കാ​വാ​ലം, വാ​ർ​ഡ് മെം​ബ​ർ കെ.​എ.​ സ​രോ​ജി​നി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.