വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ൻ ദീ​ർ​ഘ​കാ​ല - ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ൾ
Saturday, October 23, 2021 10:12 PM IST
തൊ​ടു​പു​ഴ: മ​ഴ​ക്കാ​ല​ത്ത് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ദീ​ർ​ഘ​കാ​ല - ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.
തൊ​ടു​പു​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​വു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്കു​ള്ള ചാ​ലു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യും വീ​തി​ക്കുറ​വു​മാ​ണ്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, കാ​ഞ്ഞി​ര​മ​റ്റം ക​വ​ല, മ​ങ്ങാ​ട്ടു​ക​വ​ല, മൗ​ണ്ട് സീ​നാ​യി റോ​ഡ് ജം​ഗ്ഷ​ൻ, മോ​ർ ജം​ഗ്ഷ​ൻ, കാ​രി​ക്കോ​ട് തു​ട​ങ്ങി​യ ഭാ​ഗ​ത്താ​ണ് നി​ര​ന്ത​രം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ന്ന​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ എ​ത്തു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ആ​വ​ശ്യ​മാ​യ ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പു​ഴ​യി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് സു​ഗ​മ​മ​ല്ല. ഇ​തു​മൂ​ലം റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യാ​ണ്.
ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ങ്കി​ൽ പു​ഴ​യി​ലേ​ക്കു​ള്ള ഓ​ട​ക​ളു​ടെ വീ​തി കൂ​ട്ട​ണം. ഇ​തി​നാ​യി തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന റീ ​സ​ർ​വേ പ്ലാ​നി​ൽ ചാ​ലു​ക​ളു​ടെ സ്ഥി​തി​യും വീ​തി​യും ത​ൽ​സ്ഥി​തി​യും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​രെ​യും റീ ​സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.
പ്ലാ​നി​ൽ കാ​ണു​ന്ന വീ​തി ഓ​ട​ക​ൾ​ക്കി​ല്ലെ​ങ്കി​ൽ കൈ​യേ​റ്റ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി ന​ഷ്ട​പ്പെ​ട്ട വീ​തി പു​ന:​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. റീ​സ​ർ​വേ പ്ലാ​ൻ അ​നു​സ​രി​ച്ച് ത​ട​സം​കൂ​ടാ​തെ വെ​ള്ളം ഒ​ഴു​കാ​ൻ ആ​വ​ശ്യ​മാ​യ വീ​തി ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ​യി​ലേ​ക്ക് വീ​തി​കൂ​ട്ടി ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. റീ ​സ​ർ​വേ റി​ക്കാ​ർ​ഡു​ക​ൾ പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ​യും കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 26-ന് ​സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ത​ഹ​സി​ൽ​ദാ​രും റീ​സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കും. വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന മ​ങ്ങാ​ട്ടു​ക​വ​ല പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ​യി​ലേ​ക്ക് പു​തി​യ ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കും.ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് മൂ​ലം വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ക്കു​ന്ന ഏ​ത് പ​ദ്ധ​തി​ക്കും ന​ഗ​ര​സ​ഭ​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ദീ​പ​ക്, എം.​എ ക​രീം, ടി.​എ​സ്. രാ​ജ​ൻ, ബി​ന്ദു പ​ത്മ​കു​മാ​ർ, ഷീ​ജാ ഷാ​ഹു​ൽ​ഹ​മീ​ദ്, കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി, പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ർ അ​ഥോ​റി​റ്റി, വൈ​ദ്യു​തി ബോ​ർ​ഡ്, റീ​സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.