ഏ​ലംക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണം: പി.​സി. തോ​മ​സ്
Saturday, October 23, 2021 10:10 PM IST
തൊ​ടു​പു​ഴ: ഏ​ലം വി​ല​യി​ടി​വ് മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഏ​ല​ക്ക വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന​തി​നു​പോ​ലും ത​ട​സം നി​ൽ​ക്കു​ന്ന നി​കു​തി വ​കു​പ്പി​ന്‍റെ പി​ടി​ച്ചു​പ​റി​യും ബാ​ങ്കു​ക​ളു​ടെ ക്രൂ​ര​ത​യും അ​വ​സാ​നി​പ്പി​ക്ക​ണം.
നോ​ട്ട് നി​രോ​ധ​ന​വും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വ​ളം, കീ​ട​നാ​ശി​നി എന്നിവയുടെ വിലക്കയറ്റവും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന​യുംമൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ഏ​ലം ക​ർ​ഷ​ക​രാ​ണ്. ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 70 ശ​ത​മാ​നം​പോ​ലും വി​ല ല​ഭി​ക്കു​ന്നി​ല്ല. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട്ട് ഏ​ല​ക്ക​യ്ക്ക് 2500 രൂ​പ​യെ​ങ്കി​ലും ത​റ​വി​ല നി​ശ്ച​യി​ക്കു​ക​യും കൃ​ഷി​ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ബാ​ങ്കി​ൽ​നി​ന്ന് എ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ വാ​യ്പ​ക​ളും പ​ലി​ശ​ര​ഹി​ത​മാ​ക്കു​ക​യും ചെ​യ്ത് ഏ​ലം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.