കൊ​ക്ക​യാ​റി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ
Saturday, October 23, 2021 10:10 PM IST
ഇ​ട​വെ​ട്ടി: പ്ര​കൃ​തി ദു​ര​ന്തം​മൂ​ലം വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട കൊ​ക്ക​യാ​റി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. താ​ത്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​ണ് കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​മെ​ത്തി​ക്കു​ക.
ദു​രി​ത​ബാ​ധി​ത​ർ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി എ​ത്തു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച് ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ലാ കു​ടു​ബ​ശ്രീ മി​ഷ​നി​ൽ​നി​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക ജി​ല്ല​യി​ലെ എ​ല്ലാ സി​ഡി​എ​സു​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും വാ​ർ​ഡു​ത​ല​ത്തി​ൽ സ്വ​രൂ​പി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. അ​രി, സോ​പ്പ്, എ​ണ്ണ, റൂം ​ക്ലീ​ന​ർ, സാ​നി​റ്റൈ​സ​ർ, ഉ​പ്പ്, വി​വി​ധ​യി​നം മ​സാ​ല​പ്പൊ​ടി​ക​ൾ, പ്ലേ​റ്റ്, അ​രി​പ്പ, ത​വി ഉ​ൾ​പ്പെ​ടെ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ, പേ​സ്റ്റ്, ബ്ര​ഷ്, സാ​നി​ട്ട​റി പാ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 33 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കി​റ്റു​ക​ൾ അ​ത​ത് സി​ഡി​എ​സു​ക​ളി​ൽ​നി​ന്നും ജി​ല്ലാ മി​ഷ​നി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ത്തി​ലെ​ത്തി ശേ​ഖ​രി​ക്കും. ഇ​വ കൊ​ക്ക​യാ​ർ സി​ഡി​എ​സ് ഓ​ഫീ​സി​ലാ​ണ് സൂ​ക്ഷി​ക്കു​ക. ഇ​വി​ടെ​നി​ന്നും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി കി​റ്റ് കൈ​മാ​റും.
പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷീ​ജാ നൗ​ഷാ​ദ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് കി​റ്റ് ഏ​റ്റു​വാ​ങ്ങി ജി​ല്ലാ മി​ഷ​ന് കൈ​മാ​റി.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ താ​ഹി​റ അ​മീ​ർ, മോ​ളി ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, ബി​ൻ​സി മാ​ർ​ട്ടി​ൻ, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ്, അ​മീ​ർ വാ​ണി​യ​പ്പു​ര​യി​ൽ, മു​ഹ​മ്മ​ദ് ഷി​ബി​ലി, രാ​ജ​മ്മ ബാ​ബു, യൂ​സ​ഫ്, ഫൗ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.