എ​ൽ​ദോ​സി​ന്‍റെ സ്വ​പ്നം സ​ഫ​ല​മാ​യി; ഇ​നി സ്വ​ഭ​വ​ന​ത്തി​ൽ അ​ന്തി​യു​റ​ങ്ങാം
Saturday, October 23, 2021 10:10 PM IST
തൊ​ടു​പു​ഴ: ഭ​വ​ന​ര​ഹി​ത​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന്യൂ​മാ​ൻ കോ​ളേ​ജ് എ​ൻ​സി​സി യൂ​ണി​റ്റ് ആ​വി​ഷ്ക​രി​ച്ച ഷെ​യ​ർ എ ​ബ്ര​ഡ് ഹോം ​ഫോ​ർ ഹോം​ലെ​സ് പ​ദ്ധ​തി​യി​ൽ കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് കോ​ത​മം​ഗ​ലം രൂ​പ​ത​യും കൈ​കോ​ർ​ത്ത​പ്പോ​ൾ പെ​രു​ന്പി​ള്ളി​ച്ചി​റ സ്വ​ദേ​ശി എ​ൽ​ദോ​സി​നും കു​ടും​ബ​ത്തി​നും സ്വ​ന്ത​മാ​യി വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​യി.
ന്യൂ​മാ​ൻ കോ​ളേ​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​ണ് ഇ​തോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്. കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ, കേ​ഡ​റ്റു​ക​ൾ, സു​മ​ന​സു​ക​ൾ എ​ന്നി​വ​ർ ഒ​രു​മി​ച്ച​പ്പോ​ൾ സ്ഥ​ലം വാ​ങ്ങി വീ​ടി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി.
ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങു​ക​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി. എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എം. ​ന​രേ​ന്ദ്ര​നാ​ഥ് സാ​ജ​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് പ്ര​ജീ​ഷ് സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ലേ​ബ​ർ മൂ​വ്മെ​ന്‍റ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് മാ​ത്യു, കേ​ര​ള എ​എ​ൻ​ഒ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കെ. ​നാ​യ​ർ, പ്രോ​ജ​ക്ട് മു​ഖ്യ സ്പോ​ണ്‍​സ​ർ പ്ര​ഫ. മേ​രി​ക്കു​ട്ടി ജോ​ണ്‍, കേ​ഡ​റ്റ് ജി​സ് ജോ​ഷി, ഹി​മ ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ഓ​സ്റ്റി​ൻ ജോ​സ്, അ​ണ്ട​ർ ഓ​ഫീ​സ​ർ വി​ന​യ് ച​ന്ദ്ര​ൻ, ര​ശ്മി വി​ജ​യ​ൻ, എ​ൻ​സി​സി അം​ഗ​ങ്ങ​ളാ​യ അ​ൽ​ത്താ​ഫ് നൗ​ഷാ​ദ്, ടി.​കെ.​അ​ഭി​ജി​ത്ത്, അ​ശ്വി​ൻ സ​ത്യ​ൻ, എ​ൽ​സ ലൂ​യി, എ​സ്. ശ്രാ​വ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.