ഇ​ന്ന് ജി​ല്ല​യി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ തു​റ​ക്കും
Saturday, October 23, 2021 10:09 PM IST
ഇ​ടു​ക്കി: ഇ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്കും പ്ര​വ​ർ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ തീ​വ്ര മ​ഴ ഉ​ണ്ടാ​യാ​ലു​ണ്ടാ​കാ​വു​ന്ന അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​ല​ർ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണം. മെ​ഡി​ക്ക​ൽ, ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ര​വ​രു​ടെ റ​വ​ന്യൂ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ്, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു